ദോഹ : ഖത്തറിലെ വായനാപ്രേമികളുടെ കൂട്ടായ്മയായ എഫ് സി സി വായനകൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകചർച്ച മെയ് 13ന് ശനിയാഴ്ച ഹിലാൽ എഫ്സിസി ഹാളിൽ നടക്കും. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ വായനാസ്വാദനത്തിൽ ഖത്തറിലെഎഴുത്തുകാരും സാംസ്കാരിക, മാധ്യമപ്രവർത്തകരും പങ്കെടുത്തുസംസാരിക്കും . ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, സിറിയയുടെ അടിയന്തിര ഘട്ട-ദുരന്ത നിവാരണ മന്ത്രി റാഇദ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത ത്രികക്ഷി അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ (Urban Search and Rescue) പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും നിലവിലുള്ള പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ......
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണമെന്ന് സ്വകാര്യ സ്കൂൾ-കിന്റർഗാർട്ടൻ വകുപ്പ് ഡയറക്ടറും സ്പെഷ്യൽ ലൈസൻസിങ് ആക്ടിങ് മേധാവിയുമായ ഡോ. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ......
ദോഹ:കാൽപ്പന്തുകളിയുടെ ലോകമെമ്പാടുമുള്ള ആവേശം നെഞ്ചേറ്റി ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദോഹ ഫെസ്റ്റിവൽ സിറ്റി (DHFC) കളിമുറ്റമാകുന്നു. ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശത്തിൽ പങ്കുചേരാൻ 'ഹലാ ബെൽ ഫാൻസ്' (Hala Bel Fans) എന്ന പേരിൽ അത്യാധുനിക ഫുട്ബോൾ ഫാൻ സോണുകളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. ......
ദോഹ/മനാമ: ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഏഴായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഗൾഫ് സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ പുതിയ ഭീകരാക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. ......
ദോഹ: നിശ്ചയിക്കപ്പെട്ട കസ്റ്റംസ് മാനദണ്ഡങ്ങളും നിബന്ധനകളും വിജയകരമായി പൂർത്തിയാക്കിയ 12 സ്വകാര്യ കമ്പനികൾ കൂടി ജി.സി.സി അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പ്രോഗ്രാമിന്റെ (GCC AEO) ഭാഗമായതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (GAC) അറിയിച്ചു. അന്താരാഷ്ട്ര വ്യാപാര മേഖലയിലെ സപ്ലൈ ചെയിൻ സുരക്ഷ ഉറപ്പാക്കുന്നതിലും കസ്റ്റംസ് നിയമങ്ങൾ പാലിക്കുന്നതിലും മികച്ച പങ്കുവഹിച്ച കമ്പനികൾക്കാണ് ഈ അംഗീകാരം.
കസ്റ്റംസ് കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് ചെയർമാൻ തലാൽ അബ്ദുള്ള അൽ ഷൈബി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കുള്ള എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ......
ദോഹ: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി തുടക്കം കുറിച്ച 2026 ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന അറബ് ദേശീയ ടീമുകൾക്ക് സമഗ്ര മെഡിക്കൽ പിന്തുണയുമായി ഖത്തറിലെ പ്രശസ്തമായ 'ആസ്പറ്റർ' ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ. ഫിഫയുടെ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് അംഗീകാരമുള്ള ആസ്പറ്റർ, അറബ് ടീമുകളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിലും പരിക്കുകളിൽ നിന്നുള്ള മോചനത്തിലും നിർണായക പങ്കാണ് വഹിക്കുന്നത്.
ഫിറ്റ്നസ് വിലയിരുത്തലുകൾ, സമഗ്ര മെഡിക്കൽ പരിശോധനകൾ, പരിക്കുകൾ തടയുന്നതിനുള്ള പ്രതിരോധ പരിപാടികൾ, പുനരധിവാസം (Rehabilitation), ആധുനിക കായിക ശാസ്ത്ര ഉപദേശങ്ങൾ എന്നിവയാണ് ആസ്പറ്റർ ടീമുകൾക്ക് ലഭ്യമാക്കുന്നത്.ലോകകപ്പ് യോഗ്യതാ റൗണ്ട് മുതൽ ഇറാഖ് ടീമിനൊപ്പം ആസ്പറ്ററിന്റെ വിദഗ്ധ മെഡിക്കൽ സംഘമുണ്ടായിരുന്നു. ......
ദോഹ:ലോകശാസ്ത്രവേദിയുടെ തിളക്കമാർന്ന സദസ്സിലേക്ക് ഇന്ത്യയുടെ, പ്രവാസി സമൂഹത്തിന്റെ,മലയാളിയുടെ അഭിമാനമായി ഒരു പതിനൊന്നുകാരി നടന്നു കയറുകയാണ്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും വയനാട് മുട്ടിൽ കുട്ടമംഗലം സ്വദേശിനിയുമായ അലിമ ബിൻത് ഹാഷിർ എന്ന ആറാം ക്ലാസുകാരിയാണ് ആഗോള ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ വിസ്മയ നേട്ടം കൈവരിച്ചിരിക്കുന്നത്. ......